പ്രതി­­­പക്ഷവു­­­മാ­­­യി­­­ ചർ­­ച്ചയ്ക്കു­­­ തയാ­­­റെ­­­ന്ന് വെ­­­നസ്വേ­­­ലൻ പ്രസി­­­ഡണ്ട്


കാരക്കസ് : രാജ്യത്തിന്‍റെ നന്മക്കായി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നു വ്യക്തമാക്കി വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോ. പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ വിമർശിക്കാനല്ല മറിച്ച് അവരുമായി കരാറിലെത്താൻ താനും സർക്കാരും ഒരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാരുമായി അനുരഞ്ജന ചർച്ചകൾക്ക് ഒരുക്കമാണെന്ന് നേരത്തെ, പ്രതിപക്ഷം അറിയിച്ചിരുന്നു. പക്ഷേ, ചില നിബന്ധനകളും പ്രതിപക്ഷം മുന്നോട്ട് വച്ചിരുന്നു. നിക്ഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പ് കൗൺസിൽ, തിരഞ്ഞെടുപ്പുകളിൽ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യം, രാജ്യത്തിനു പുറത്തു താമസിക്കുന്ന വെനസ്വേലൻ പൗരന്മാർക്ക് വോട്ടവകാശം തുടങ്ങിയവയായിരുന്നു ഇതിൽ ചിലത്.

പ്രതിപക്ഷത്തിനു മേൽ പോലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഈ ആവശ്യങ്ങൾ എല്ലാം നിക്കോളാസ് മഡുറോ സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed