സം​സ്ഥാ​​​​­​​​​ന​ബാ​​​​­​​​​ങ്ക് വ​രു​​​​­​​​​ന്പോ​ൾ സ​ഹ​ക​ര​ണ​മേ​​​​­​​​​ഖ​ല കൂ​​​​­​​​​ടു​​​​­​​​​ത​ൽ ക​രു​​​​­​​​​ത്താ​​​​­​​​​ർ​­ജി­ക്കും : മ​ന്ത്രി­ മൊ​​​​­​​​​യ്തീൻ


തൃശ്ശൂർ : സഹകരണ ബാങ്കിംഗ് മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതല സംവിധാനമാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ. കൊരട്ടി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ പുതുതായി ആരംഭിച്ച ഹൈടെക് ലാബിന്‍റെയും ഒപ്റ്റിക്കൽ ഷോപ്പിന്‍റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

സഹകരണ മേഖലയും വ്യവസായ വകുപ്പും തമ്മിലുളള സംയുക്ത സംരഭം സർക്കാരിന്‍റെ പരിഗണനയിലാണ്. ചെറുകിട സൂക്ഷ്മസംരഭകർക്ക് വായ്പകൾ ലഭിക്കാൻ ഇതര ബാങ്കുകളിൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹകരണ മേഖലയിലെ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ആദ്ദേഹം കൂട്ടിച്ചേർത്തു. 

മദുര കോട് സിന്‍റെ ഭൂമി സർക്കാർ ഏറ്റെടുക്കാനുളള നടപടി പുരോഗമിക്കുന്നതായും ഏറ്റെടുക്കുന്ന ഭൂമിയിൽ പുതിയ സംരഭങ്ങൾ വരുന്നത് കൊരട്ടിയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ബി.ഡി ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട് കുമാരി ബാലൻ, ബോർഡ് മെന്പറും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.പി തോമസ്, ജില്ലാ പഞ്ചായത്ത്അംഗം കെ.ആർ സുമേഷ്, ബാങ്ക് പ്രസിഡണ്ട് വി.ഒ ലോനപ്പൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസി ബാബു, സെക്രട്ടറി എൻ.ജി സനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed