തെ­രേ­സാ­ മേ­യു­ടെ­ കാ­ബി­നറ്റ് അഴി­ച്ചു­പണി­: തു­ടക്കം പി­ഴച്ചു


ലണ്ടൻ : പുതുമുഖങ്ങളെ ഉൾപ്പെടുത്തി കാബിനറ്റിൽ അഴിച്ചുപണി നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കം പിഴച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ ചെയർമാനായി ട്വിറ്ററിൽ പ്രഖ്യാപിച്ചയാളുടെ പേര് മിനിറ്റുകൾക്കകം മായ്ച്ചു പുതിയ പേരു പുറത്തുവിടേണ്ടിവന്നതു മേയ്ക്കു തിരിച്ചടിയായി. ക്രിസ് ഗ്രെയിലിംഗാണു ചെയർമാനെന്നായിരുന്നു ആദ്യം വാർത്ത. നിരവധി പേർ അദ്ദേഹത്തിന് അഭിനന്ദന സന്ദേശമയച്ചു. ഇതു കഴിഞ്ഞയുടൻ ഗ്രെയിലിംഗല്ല, ഇമിഗ്രേഷൻ മന്ത്രി ബ്രാൻഡൻ ലെവിസാണു ചെയർമാനെന്ന അറിയിപ്പു വന്നു. 

ബ്രെക്സിറ്റ് നടപടിയിൽ വിമർശനം നേരിടുന്നതൊപ്പം മന്ത്രിസഭ അംഗങ്ങൾ‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുയർ‍ന്നതും തേരേസ മേ സർ‍ക്കാരിനെ തിരോധത്തിലാക്കിയിരുന്നു. ആരോഗ്യ മേഖലയിലടക്കം വലിയ വിമർ‍ശമാണ് മേ സർ‍ക്കാർ‍ നേരിടുന്നത്. 

ബ്രെക്സിറ്റ് കാര്യത്തിൽ ശരിയായ നടപടിയെടുക്കാൻ പാടുപെടുന്ന മേയ്ക്ക് നേരാംവണ്ണം കാബിനറ്റ് അഴിച്ചുപണി നടത്താനാവുന്നില്ലെന്നു പ്രതിപക്ഷ ലേബർ എം.പി സ്റ്റീഫൻ കിന്നോക് ട്വീറ്റ് ചെയ്തു.

ഇതിനിടെ, നോർത്തേൺ അയർലൻഡ് സെക്രട്ടറി ജെയിംസ് ബ്രോക്കൺഷയർ കാബിനറ്റിൽ നിന്നു രാജിവച്ചതും മേയ്ക്കുതിരിച്ചടിയായി. നിലവിൽ 23 അംഗ കാബിനറ്റിൽ ആറു വനിതകളാണുള്ളത്. ഇവരുടെ എണ്ണം കൂട്ടാനാണു മേയുടെ പദ്ധതി. 

കാബിനറ്റ് അഴിച്ചുപണി ഇന്നു പൂർത്തിയാവുമെന്നു കരുതുന്നു. ആഭ്യന്തര സെക്രട്ടറി ആംബർ റഡ്, ചാൻസലർ ഫിലിപ്പ് ഹാമൻഡ്, ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ്, വിദേശസെക്രട്ടറി ബോറീസ് ജോൺസൻ തുടങ്ങിയവർക്കു സ്ഥാനചലനം ഉണ്ടാവില്ലെന്നാണു സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed