ഇറാ­­­നിൽ സർ‍­­ക്കാ­­­രിന് പി­­­ന്തു­­­ണയു­­­മാ­­­യി­­­ റാ­­­ലി­­­


ടെഹ്റാൻ : ആറു ദിവസത്തെ സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാനിൽ‍ ഹസൻ റുഹാനി സർ‍ക്കാരിന് പിന്തുണയുമായി രാജ്യത്തുടനീളം റാലികൾ നടന്നു. ആയിരക്കണക്കിനാളുകളാണ് സർ‍ക്കാരിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. അശാന്തി അവസാനിച്ചെന്ന് സൈന്യാധിപൻ‍ ‍ മുഹമ്മദലി ജാഫരിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് സർ‍ക്കാർ‍ അനുകൂല പ്രകടനവുമായി ആളുകൾ തെരുവിലിറങ്ങിയത്. ടെഹ്റാൻ അടക്കമുള്ള പ്രധാന നഗരങ്ങളിൽ‍ കൂറ്റൻ പ്രകടനം നടന്നു.

പ്രക്ഷോഭങ്ങൾ‍ അവസാനിച്ചു എന്ന ജനറൽ‍ മുഹമ്മദലി ജാഫരിയുടെ പ്രസ്താവന വന്നതിന് മണിക്കൂറകൾ‍ക്കുള്ളിലാണ് ഇറാൻ സർ‍ക്കാരിന് പിന്തുണയുമായി റാലി നടന്നത്. ഇറാൻ സർ‍ക്കാരിനെ പിന്തുണക്കുന്നതും അമേരിക്ക ഇസ്രയേൽ‍ എന്നിവർ‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളെ തള്ളുന്നതുമായ ബാനറുകൾ‍ റാലിയിലുയർ‍ന്നു. പ്രശ്നങ്ങൾ‍ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അവർ‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജാഫരി പറഞ്ഞിരുന്നു.

വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ‍ ഉയർ‍ത്തിക്കാട്ടി ആരംഭിച്ച പ്രതിഷേധങ്ങൾ‍ പെട്ടെന്ന് വലിയ രാഷ്ട്രീയ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രക്ഷോഭത്തിൽ ‍‍‍‍ഒരു കുട്ടിയടക്കം 22 പേർ‍ കൊല്ലപ്പെട്ടു. 530 ഓളം പേരെ‍‍‍‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 

അതേസമയം സമരക്കാർക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ ഇറാൻ എംബസികൾക്കു മുന്നിൽ ബുധനാഴ്ച പ്രകടനങ്ങൾ നടന്നു.വിഷയത്തിൽ യു.എൻ ഇടപെടൽ വേണമെന്ന് യു.എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അനുകൂലിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed