ശി­വകാ­ർ­ത്തി­കേ­യൻ ഇനി­ പരസ്യത്തിൽ അഭി­നയി­ക്കി­ല്ല


തമിഴിലെ യുവസൂപ്പർതാരം ശിവകാർത്തികേയൻ ഇനി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ല. തന്റെ പരസ്യം വിശ്വസിക്കുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടാൻ പാടില്ലെന്ന് ശിവകാർത്തികേയൻ പറയുന്നു.  ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സാധിക്കാത്തത് കാരണമാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.  ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ച ചില താരങ്ങൾക്ക് നേരത്തേ നിയമനടപടി നേരിടേണ്ടി വന്നിരുന്നു. 

അതേസമയം ഒരോ സിനിമയും അഭിനയിച്ച് പൂർത്തിയാക്കിയ ശേഷമേ മുഴുവൻ പ്രതിഫലവും വാങ്ങുകയുള്ളൂവെന്നും മാത്രമല്ല ചിത്രത്തിന്റെ ബഡ്ജറ്റ് പ്രതീക്ഷിച്ചതിനെക്കാൾ അധികമായാൽ പ്രതിഫല തുകയിൽ കുറവു വരുത്തുമെന്നും താരം പ്രഖ്യാപിച്ചു. നിർമ്മാതാക്കൾക്ക് ആശ്വാസമേകുന്നതാണ് ശിവകാർത്തികേയന്റെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed