ഇന്തോ­നേ­ഷ്യയിൽ മണ്ണി­ടി­ച്ചി­ലും വെ­ള്ളപ്പൊ­ക്കവും : 20 പേർ മരി­ച്ചു­


ജക്കാർത്ത : ഇന്തോനേഷ്യയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 20 പേർ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 2000 ലേറെപ്പേർ താമസ സ്ഥലം വിട്ട് മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് റിപ്പോർട്ട്. നൂറോളം കേന്ദ്രങ്ങളിൽ സർക്കാർ അടിയന്തര സഹായ യൂണിറ്റുകളും ദുരിതാശ്വാസ ക്യാന്പുകളും ആരംഭിച്ചതായാണ് റിപ്പോർട്ട്.

വെള്ളപ്പൊക്കത്തിൽപ്പെട്ട് അഞ്ച് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് ആൾക്കാരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed