ആണവോർജ രംഗത്ത് കുതിപ്പിനൊരുങ്ങി പാകിസ്താൻ; ചാഷ്മ-5 ആണവനിലയത്തിന്റെ നിർമാണം അതിവേഗം, 2030-ൽ വൈദ്യുതി ഉൽപാദനം
ഷീബ വിജയൻ
ഇസ്‍ലാമാബാദ്: ചൈനയുടെ സഹായത്തോടെ പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ നിർമ്മിക്കുന്ന 1,200 മെഗാവാട്ട് ശേഷിയുള്ള ചാഷ്മ-5 ആണവനിലയത്തിന്റെ നിർമാണം ഷെഡ്യൂളിനും മുമ്പേ പ്രധാന ഘട്ടം പിന്നിട്ടു. നിലയത്തിന്റെ കണ്ടെയ്ൻമെന്റ് ഡോം സ്ഥാപിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. 2030 സെപ്റ്റംബറിൽ വൈദ്യുതി ഉൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫും പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും പങ്കെടുത്ത ചടങ്ങിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആശുപത്രികൾക്കും വീടുകൾക്കും സ്ഥിരമായ വൈദ്യുതി ഉറപ്പാക്കാനും ഇത് സഹായിക്കും. പാകിസ്താൻ ആണവോർജ കമ്മീഷന്റെ കണക്കുപ്രകാരം നിലവിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 16.6 ശതമാനവും ആണവോർജത്തിൽ നിന്നാണ്. ചാഷ്മ-5 കൂടി യാഥാർത്ഥ്യമാകുന്നതോടെ ആകെ ആണവോർജ ശേഷി 4,730 മെഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
dfdfdfsds

