ലയണൽ മെസിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
ബ്യൂണസ് ഐറിസ് : അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ സഹോദരനെ ബോട്ടിൽ തോക്ക് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ അർജന്റീന പ്രോസിക്യൂട്ടർ നിർദേശിച്ചു. മെസിയുടെ സഹോദരൻ മാറ്റിയാസ് മെസി അനധികൃതമായി തോക്ക് കൈവശം വെച്ചതിനാണ് അറസ്റ്റ് നടപടി. പരാന നദിയിൽ രക്ത കറയുള്ള ഒരു തകർന്ന ബോട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്.
മാറ്റിയാസ് സ്വകാര്യ ബോട്ടിൽ സഞ്ചരിക്കെ ഒരു മണൽ ബങ്കുമായി കൂട്ടിയിടിച്ചിരുന്നു. കൂട്ടിയിടിയിൽ തകർന്ന ഇവരുടെ ബോട്ടിൽ രക്തം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോക്ക് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ആശുപത്രിയിൽ പ്രവേശപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന് ശേഷമെ കൂടുതൽ കാര്യങ്ങൾ പുറത്തുവരികയുള്ളൂ.


