മരു­ന്നു­കളിൽ പത്തി­ലൊ­ന്നും വ്യാ­ജമെ­ന്ന് ലോ­കാ­രോ­ഗ്യ സംഘടന


ജനീവ : രാജ്യങ്ങളിൽ വിറ്റഴിക്കുന്ന മരുന്നുകളിൽ പത്തിലൊന്നും വ്യാജമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതുകൊണ്ടു തന്നെ പതിനായിരക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുന്നുവെന്നും, ആഫ്രിക്കയിൽ കുട്ടികൾക്ക് ന്യൂമോണിയ, മലേറിയ പോലുള്ള രോഗങ്ങൾക്ക് നൽകുന്നത് ഫലപ്രദമല്ലാത്ത ചികിത്സകളാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനാ ഡയറക്ടർ‍ ജനറൽ‍ അദ്‌നോം ഗബ്രിയീസസ് ആണ് മരുന്നുകൾ സംബന്ധിച്ച വിവരം പുറത്തിറക്കിയത്. 2013 മുതൽ‍ ലോകാരോഗ്യ സംഘടന നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റിബയോട്ടിക്കുകളടക്കം ഒരു വർ‍ഷം 1,500ലേറെ വ്യാജമരുന്നുകൾ‍ ലോകരാജ്യങ്ങളിൽ‍ നിർ‍മ്മിക്കപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. മൊത്തം 42ശതമാനം മരുന്നുകൾ‍ ഇത്തരത്തിൽ‍ നിർ‍മ്മിക്കപ്പെടുന്പോൾ‍ ഇതിൽ‍ 21 ശതമാനവും ആഫ്രിക്കൻ മേഖലയിൽ‍ നിന്നാണെന്നും റിപ്പോർ‍ട്ടിൽ‍ കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ കൃത്യമല്ലെന്നും, ഇതിനേക്കാൾ കൂടുതൽ മരുന്നുകൾ വ്യാജമായി ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യുന്നുമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ‍ ജനറൽ‍ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകൾ‍ കണ്ടെത്താനുള്ള നടപടികൾ‍ ഉടൻ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകൾ‍ നിർ‍മ്മിക്കുന്നവർ‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും ഡയറക്ടർ‍ ജനറൽ‍ വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed