ടെ­ക്‌സസ്‌ വെ­ടി­വയ്‌പ് അക്രമി­യു­ടെ­ മൊ­ബൈൽ‍ ഫോൺ‍ പരി­ശോ­ധി­ക്കു­ന്നതിൽ‍ വീ­ഴ്‌ച


വാഷിംഗ്ടൺ‍ : ടെക്‌സസ്‌ പള്ളിയിൽ‍ 26 പേർ‍ കൊല്ലപ്പെട്ട വെടിവയ്‌പിനു ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും അക്രമിയുടെ മൊബൈൽ‍ ഫോൺ പരിശോധിക്കാതിരുന്ന എഫ്‌.ബി.ഐയും മറ്റ്‌ അന്വേഷണ ഏജൻസികളും ഗുരതരമായ വീഴ്‌ച വരുത്തിയെന്ന്‌ ആക്ഷേപം ഉയർന്നു.

വെടിയുതിർ‍ത്ത ഡെവിൻ‍ കെല്ലി ഉപയോഗിച്ചിരുന്ന ഐഫോൺ‍ അൺ‍ലോക്ക്‌ ചെയ്യാനും അയാളുടെ ഓൺ‍ലൈൻ അക്കൗണ്ടുകൾ‍ തുറന്നു പരിശോധിക്കാനോ ആപ്പിൾ‍ കന്പനിയുടെ സഹായം തേടിയില്ലെന്നാണ്‌ ആക്ഷേപം.

വിവരങ്ങൾ‍ അതീവ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നവയാണ്‌ ആപ്പിൾ‍ ഫോണുകൾ‍. ആപ്പിൾ‍ കന്പനിക്ക്‌ അതീവ സങ്കീർ‍ണമായ പ്രക്രിയയിലൂടെ ഐ ഫോണിന്റെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുമെങ്കിലും ഒരു അന്വേഷണ ഏജൻസിയും അവരുടെ സഹായം തേടിയില്ല. വൈകുന്തോറും ഐക്ലൗഡ്‌ ബാക്കപ്പിലെ വിവരങ്ങൾ‍ വീണ്ടെടുക്കാനുള്ള സാധ്യത കുറയും. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed