ട്രംപ് 2020 തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു
വാഷിംഗ്ടൺ : അമേരിക്കയിൽ 2020ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ട്രംപ് വീണ്ടും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആഗസ്റ്റ് 13ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യ ടി.വി പരസ്യത്തിൽ, തന്റെ അജണ്ട നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന ഡെമോക്രാറ്റുകൾക്കെതിരെ ശക്തമായ പ്രചരണമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
ഏഴുമാസം കൊണ്ട് പ്രസിഡണ്ട് എന്ന നിലയിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കുവാൻ തനിക്ക് കഴിഞ്ഞതായി ട്രംപ് അവകാശപ്പെടുന്നു. തൊഴിലില്ലാഴ്മ നിരക്ക് വളരെ കുറയ്ക്കുന്നതിനും, സ്റ്റോക്ക് പ്രൈസുകൾ ഉയർത്തുന്നതിനും, ശക്തമായ മിലിട്ടറിയെ വാർത്തെടുക്കുന്നതിനും ഇത്രയും സമയ പരിധിക്കുള്ളിൽ കഴിഞ്ഞതു തന്നെയാണ് നേട്ടങ്ങളായി ട്രംപ് ഉയർത്തി കാണിക്കുന്നത്.
പ്രസിഡണ്ട് എന്ന നിലയിൽ തന്റെ ജോലി തുടരുവാനായി അമേരിക്കൻ പൗരന്മാർ ആവശ്യപ്പെടുന്പോൾ ശത്രുക്കളെന്ന് വിശേഷിപ്പിക്കുവാൻ തന്റെ വിജയം കാണുവാൻ ആഗ്രഹിക്കുന്നില്ല എന്നും പരസ്യത്തിൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ വെറ്റ് ഹൗസ് തയ്യാറായിട്ടില്ല.

