റഷ്യയിൽ ശക്തമായ ഭൂചലനം : സൂനാമി മുന്നറിയിപ്പ്
മോസ്കോ : റഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കൽ സർവേയും യുഎസ് പസഫിക് സൂനാമി സെന്ററും അറിയിച്ചു.
റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് തീരപ്രദേശത്തുള്ളവരോടു ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വലിയ ഭൂചലനത്തിന് തൊട്ടുപിറകെയുണ്ടായ തുടര്‍ചലനങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാണ്.

