പൾസർ സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് വിവരം


കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി സുനിൽകുമാറിനോട് (പൾസർ സുനി) നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നൽകിയതായാണ് സൂചന.

നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദിലീപ് അന്വേഷണത്തോട് സഹകരിക്കാത്തപ്പോഴും കൃത്യമായ ചോദ്യങ്ങളിൽ കുടുക്കിയെന്നാണു പൊലീസ് നൽകുന്ന സൂചന.

സുനിയോടു നഗ്നചിത്രങ്ങൾ പക‍ർത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാൽ നഗ്നചിത്രം എടുത്തുതരാമെന്നു സുനിൽകുമാർ ദിലീപിനോടു പറയുകയായിരുന്നു. മോർ‌ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടു. നടി പരാതി നൽകില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed