ഇന്ത്യ സൈ­ന്യത്തെ­ പി­ൻ­വലി­ക്കണം : ഒത്തു­തീ­ർ‍­പ്പി­നി­ല്ലെ­ന്ന് ചൈ­ന


ബെയ്ജിംഗ് : അതിർത്തി വിഷയത്തിൽ അയൽ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളാകാമെന്ന ഇന്ത്യയുടെ നിലപാടിനെ തള്ളി ചൈന രംഗത്തെത്തി. ഇന്ത്യ−-ചൈന അതിർ‍ത്തിയായ ദോക് ലാമിൽ‍ നിന്ന് ഇന്ത്യ സൈന്യത്തെ പിൻ‍വലിക്കാതെ ഒരു തരത്തിലുള്ള ചർ‍ച്ചയ്ക്കും തയ്യാറല്ലെന്ന് ചൈന വ്യക്തമാക്കി.

അതിർത്തിയിൽ നിന്ന് സൈന്യം പിൻവാങ്ങിയില്ലെങ്കിൽ ഇന്ത്യയെ കൂടുതൽ കുഴപ്പത്തിലേയ്ക്കും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷതയിലേയ്ക്കും എത്തിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പാകിസ്ഥാൻ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും പ്രസ്താവനയിൽ‍ കൂട്ടിച്ചേർ‍ത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed