എസ്‌കലേറ്റർ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു


ഹോങ്കോങ് : ഹോങ്കോങ്ങിലെ ഒരു ഷോപ്പിംഗ് മാളിൽ എസ്‌കലേറ്ററിന്റെ പ്രവർത്തനം പെട്ടെന്ന് വിപരീത ദിശയിലായതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്ന എസ്‌കലേറ്റർ പെട്ടെന്ന് വേഗതയോടെ താഴേക്കാവുകയായിരുന്നു.

ഹോങ്കോങ്ങിലെ നീളം കൂടിയ എസ്കലേറ്ററുകളിൽ ഒന്നാണ് 45 മീറ്റർ ഉള്ള ഈ എസ്‌കലേറ്റർ. ലാങ്ങ്ഹാം പ്ലസ് ഷോപ്പിംഗ് മാളിലെ 4ഉം 8ഉം നിലകളെ ബന്ധിപ്പിക്കുന്നതാണിത്.

സംഭവത്തെ തുടർന്ന് രണ്ട് ടെക്‌നിഷ്യൻമാരെ അറസ്റ്റ് ചെയ്തു. ഓട്ടിസ് എലിവേറ്റർ കമ്പനിയിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

You might also like

Most Viewed