വിദ്യാർഥികളെ ബസിൽ കയറ്റാത്ത സംഭവം; ക്രൂരത കാണിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


ഷീബ വിജയൻ

തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ ഒടുവിൽ മോട്ടോർ വാഹന വകുപ്പിന്റെ അടിയന്തര നടപടി. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതിനുപുറമെ, ഇയാൾ നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമായിരുന്നു വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. മണിക്കൂറുകളോളം ബസിൽ കയറാൻ കാത്തുനിന്ന വിദ്യാർഥികളെ കണ്ടക്ടർ ബോധപൂർവ്വം ബസിൽ കയറ്റിയില്ല. ഒടുവിൽ വീട്ടിൽ പോകാൻ സമയം വൈകിയതോടെ വിദ്യാർഥികൾ കൈകൂപ്പി അഭ്യർഥിച്ചിട്ടും കണ്ടക്ടർ ക്രൂരമായ നിലപാട് തുടരുകയായിരുന്നു. വിദ്യാർഥികൾ കെഞ്ചി അപേക്ഷിച്ചിട്ടും അവരെ ബസിന് പുറത്തുനിർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ അടിയന്തരമായി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള കർശനമായ നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.

article-image

sdadsdsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed