അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണം : 4 പേർ കൊല്ലപ്പെട്ടു
കാബൂൾ : അഫ്‌ഗാനിസ്ഥാണ് തലസ്ഥാനവുമായ കാബൂളിൽ ചാവേറാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മോട്ടോർ ബൈക്കിലെത്തിയാണ് ചാവേർ പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

