കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ മാരത്തൺ ഓടി ഗിന്നസ് റെക്കോർഡ്; അവിശ്വസനീയ നേട്ടവുമായി സ്പാനിഷ് പൊലീസ് ദമ്പതികൾ
ഷീബ വിജയൻ
മാഡ്രിഡ്: പരസ്പരം കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ ദൂരം ഓടിച്ചെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സ്പാനിഷ് പൊലീസ് ദമ്പതികൾ. സ്പെയിനിലെ പൊലീസ് ഉദ്യോഗസ്ഥയായ ജെസിക്ക മുനോസ് പരേഡസും പങ്കാളിയും സിവിൽ ഗാർഡുമായ പെലായോ അൽവാരസ് റെവ്യൂൾട്ടയുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സ്പാനിഷ് ആർമി സംഘടിപ്പിച്ച ദുർഘടമായ പർവതപ്രദേശങ്ങളിലൂടെയുള്ള മാരത്തണിലാണ് തുടക്കം മുതൽ ഒടുക്കം വരെ കൈകൾ വിലങ്ങാൽ ബന്ധിപ്പിച്ച് ഇവർ ഈ വെല്ലുവിളി വിജയം കണ്ടത്. തങ്ങളുടെ ശാരീരിക പരിധികൾ പരീക്ഷിക്കുന്നതിനൊപ്പം ജോലിയോടുള്ള ആദരവും കൂട്ടായ്മയിലൂടെ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന സന്ദേശവുമാണ് ഈ ദമ്പതികൾ ഇതിലൂടെ നൽകിയത്.
കഠിനമായ സാഹചര്യങ്ങൾ കാരണം പലരും പാതിവഴിയിൽ പിന്മാറിയെങ്കിലും, പരസ്പര വിശ്വാസത്തോടെയും കൃത്യമായ ഏകോപനത്തോടെയും ഇവർ ഫിനിഷിങ് ലൈൻ തൊടുകയായിരുന്നു. തങ്ങളുടെ മക്കളായ യെറാക്കിനും മിയക്കും ഈ നേട്ടം വലിയൊരു പ്രചോദനമാകുമെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ.
fgfgfg

