യുകെയിൽ നിന്നും തുടങ്ങിയ ചതി: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ


ഷീബ വിജയൻ

കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭർത്താവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുമാകയും, പിന്നീട് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിൽപ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

തുടർന്ന് യുവതി ഭർത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈൽഫോണും പരിശോധിച്ചപ്പോൾ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂർവം ഭർത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടിൽ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നിൽ വെച്ചും ഇയാൾ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

തുടക്കത്തിൽ പോലീസ് കാര്യമായ അന്വേഷണം നടത്താൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് യുവതി ഡിജിപിക്കും കോടതിയിലും പരാതി നൽകിയതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോർട്ട് പോലീസിന് നൽകുകയും ചെയ്തു. കുട്ടി പിതാവിനെതിരെ മൊഴി നൽകിയിരുന്നു. തുടർന്നാണ് കുട്ടിക്ക് മുന്നിൽ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്‌സോ കേസെടുത്തത്.

പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവർ യുകെയിലായിരുന്നു. ഭർത്താവ് അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നു. കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

article-image

hjhgkhhjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed