ചൈനയിലെ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണസംഖ്യ 82 ആയി ഉയർന്നു


ഷീബ വിജയൻ

വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. അപകടത്തിൽപ്പെട്ട ഒമ്പത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖനിക്കുള്ളിൽ മാരക വിഷവാതകമായ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിക്കപ്പുറം ഉയർന്നതാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ സ്ഫോടനം നടക്കുമ്പോൾ ഇരുനൂറിലധികം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ വീഴ്ച വരുത്തിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ലി ചിയാങ്ങും ആവശ്യപ്പെട്ടു. അപകടത്തിന് ഉത്തരവാദികളായ ഖനി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ ചൈനീസ് അധികൃതർ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

article-image

asdsaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed