മൃതദേഹം വിട്ടുനൽകിയില്ല; കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു


ഷീബ വിജയൻ

ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള റാംപാര നഗരത്തിൽ എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. എബോള ബാധിച്ച് മരണപ്പെട്ട പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ ആരോഗ്യപ്രവർത്തകർ വിസമ്മതിച്ചതാണ് കടുത്ത അക്രമത്തിന് കാരണമായത്. എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പടരാൻ സാധ്യതയുള്ളതിനാൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തണമെന്ന അധികൃതരുടെ നിർദ്ദേശം ജനക്കൂട്ടം തള്ളി. യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി കെട്ടിടവും രോഗികൾക്കായുള്ള ടെന്റുകളും തല്ലിത്തകർത്ത് തീയിടുകയായിരുന്നു. അക്രമത്തിനിടെ സംസ്കരിക്കാൻ വെച്ചിരുന്ന ഒരു മൃതദേഹവും പൂർണ്ണമായി കത്തിയമർന്നു. കേന്ദ്രത്തിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

article-image

aോ്േോ്േ്േ്േ്േ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed