ലോകം കടുത്ത ഇന്ധനപ്രതിസന്ധിയിലേക്ക്; ഏപ്രിൽ മാസത്തിൽ സ്ഥിതി സങ്കീർണ്ണമാകുമെന്ന് ഐഇഎ
ശാരിക I അന്തർദേശീയം
ലണ്ടൻ: അന്താരാഷ്ട്ര വിപണിയിൽ വരും ദിവസങ്ങളിൽ കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും ഇത് യൂറോപ്പിനെ വരുംദിവസങ്ങളിൽ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇൻ ഗുഡ് കമ്പനി' എന്ന പോഡ്‌കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാർച്ച് മാസത്തേക്കാൾ മോശമായ സാഹചര്യമായിരിക്കും ഏപ്രിലിൽ ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിന് മുൻപ് കപ്പലുകളിൽ കയറ്റിയ എണ്ണയും വാതകവും മാർച്ചിൽ വിപണിയിലെത്തിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ അത്തരം കരുതലുകൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. മാർച്ചിലുണ്ടായ ഇന്ധനനഷ്ടത്തിന്റെ ഇരട്ടിയായിരിക്കും ഏപ്രിലിലുണ്ടാകുകയെന്നും അദ്ദേഹം കണക്കാക്കുന്നു.
നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഡീസൽ, ജെറ്റ് ഇന്ധനക്ഷാമം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഉടൻ തന്നെ യൂറോപ്പിലേക്കും വ്യാപിക്കുമെന്നും ലോകം ഒരു വലിയ ഊർജ്ജ തടസ്സത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഫാത്തി ബിറോൾ കൂട്ടിച്ചേർത്തു.
fdgdfg
