ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കാതെ വഴങ്ങില്ല


ശാരിക I അന്തർദേശീയം

വാഷിംഗ്ടൺ: ഇറാന്റെ പുതിയ ഭരണാധികാരി അമേരിക്കയോട് വെടിനിർത്തലിന് അപേക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് പുറത്തുവിട്ട പോസ്റ്റിൽ ഇറാന്റെ അഭ്യർത്ഥനയോടുള്ള അമേരിക്കയുടെ കർശന നിലപാടും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുനൽകുന്നത് വരെ വെടിനിർത്തൽ പരിഗണിക്കില്ലെന്ന് ട്രംപ് പറഞ്ഞു. "ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറക്കുന്നതുവരെ ഞങ്ങൾ ഇറാനെ തകർത്തുകൊണ്ടിരിക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed