സൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് യുഎസ്


ഷീബ വിജയൻ

വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. "ഇത് വ്യാജമാണ്. വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല'. മുനീറിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുഎസിന്‍റെ ഏറ്റവും വലിയ സൈനിക പ്രദർശനങ്ങളിലൊന്നായാണ് ശനിയാഴ്ച നടക്കുന്ന പരേഡിനെ കണക്കാക്കപ്പെടുന്നത്. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് പരേഡിന്‍റെ ഉദ്ദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാൻ 1775 ജൂൺ 14 ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായാണ് ഈ പരേഡ്. ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, സൈനിക ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ പരേഡിൽ പങ്കെടുക്കുമെന്നാണ് റപ്പോർട്ട്.

article-image

rertrette

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed