ഓസ്കർ ജേതാവ് ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം: പരാതിയുമായി 9 സ്ത്രീകൾ


ഷീബ വിജയൻ 

‍ന്യൂയോർക്ക്: ഓസ്‌കർ ജേതാവായ നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം. എയർമെയിലിന്റെ വിശദമായ റിപ്പോർട്ട് പ്രകാരം ഒമ്പതോളം സ്ത്രീകളാണ് നടനെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലെറ്റോ ലൈംഗികാതിക്രമം നടത്തിയവരിൽ പ്രായപൂ‍ർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

ജാറെഡ് ലെറ്റോയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് എയർമെയിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങൾ അഭിമുഖങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

article-image

DSCZDFSDSAFDSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed