ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു


രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ 2,380 പേർ‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തനുള്ളിലെ ഏറ്റവും ഉയർ‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,22,062 ആയി ഉയർന്നു. നിലവിൽ 13,433പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 187.07 കോടി ഡോസ് വാക്സിൻ നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കി. 15 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണ്. കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed