കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. അദ്ദേഹം അടുത്തയാഴ്ച പോകുമെന്നാണ് സൂചന. രണ്ടാമത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. ഈമാസം 23നാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്.
അടുത്തമാസം 10നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്.