ദക്ഷിണ കൊറിയയിൽ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു


ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകളിൽ വൻ വർധന. ഒരാഴ്ചത്തെ പുതിയ കേസുകളുടെ ശരാശരി നാല് ലക്ഷമായി. മരണസംഖ്യ ഏകദേശം ആറാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി. പ്രതിദിനം ശരാശരി 340 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഏപ്രിൽ ആദ്യത്തോടെ ഇരട്ടിയാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിർത്തി പ്രദേശത്താണ് പുതിയ കേസുകളുടെ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രി കിടക്കകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേസുകൾ വർധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോണിന്‍റെ വ്യാപനമാണ്.

ദക്ഷിണ കൊറിയയിലെ 52 ദശലക്ഷം ജനങ്ങളിൽ 87 ശതമാനവും പൂർണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed