കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ ആലോചന നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. നിലവിൽ കോവിഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെയാണ്.
നേരത്തെ കോവിഷീൽഡ് വാക്‌സിന്‍റെ രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വാക്‌സിന്‍റെ ഫലപ്രാപ്തിക്കാണ് ഇത്രയും വലിയ ഇടവേളയെന്നും അല്ലാതെ വാക്സിൻ ക്ഷാമം കൊണ്ടല്ലെന്നുമാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.