കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷൻ ഉടൻ തുടങ്ങില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷൻ ഉടൻ തുടങ്ങില്ലെന്ന് സർക്കാർ. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്‌സിൻ നയം നടപ്പിൽ വന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണക്കവേ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ വാങ്ങുന്നതിനായി ആഗോള ടെണ്ടർ ക്ഷണിച്ചെങ്കിലും, ഒരു കന്പനിയും പ്രതികരിച്ചില്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
