അലക്കുന്നത് വാഷിംഗ് മെഷീനിലാണോ എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ


തുണികൾ‍ കഴുകുന്നതിന് വാഷിംഗ് മെഷീനാണ് ഇന്ന്  മിക്കവാറും പേർ‍ ഉപയോഗിക്കുന്നത്്. അലക്കി പിഴിഞ്ഞ് ഉണക്കിക്കിട്ടുന്ന വാഷിംഗ് മെഷീനുകൾ‍ വരെയുണ്ട്. വാഷിംഗ് മെഷീനിൽ‍ നാം മിക്കവാറും വസ്ത്രങ്ങൾ‍ ഒരുമിച്ച് ഇടുകയാണ് ചെയ്യുന്നത്. ഇത് പല തരത്തിലെ രോഗങ്ങൾ‍ക്കും കാരണമാകുന്നുവെന്നുള്ളതാണ് വാസ്തവം.

 

വാഷിംഗ് മെഷീനിൽ‍ തുണിയിടുന്പോൾ‍

 

നാം വാഷിംഗ് മെഷീനിൽ‍ തുണിയിടുന്പോൾ‍ ശരീരത്തിലെ കോശങ്ങൾ‍, ഫംഗസ്, ബാക്ടീരിയ, വിയർ‍പ്പ്, പൊടി എന്നിവയെല്ലാം ഈ തുണികളിൽ‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരിയ്ക്കും. അടിവസ്ത്രങ്ങൾ‍ കഴുകാൻ വാഷിംംഗ് മെഷീൻ ഉപയോഗിക്കുന്പോൾ‍ ഇതിൽ‍ മലത്തിൽ‍ കാണുന്ന ഇ കോളി ബാക്ടീരിയ പോലുള്ള പല അണുക്കളുമുണ്ടാകാം. ഇതിൽ‍ സോപ്പുപൊടിയിടുന്പോൾ‍ പലപ്പോഴും ഈ സോപ്പ് മുഴുവൻ അലിഞ്ഞു പോകാതെയും വരും. ഈ സോപ്പും ബാക്ടീരിയയും എല്ലാ ചേർ‍ന്ന് വാഷിംഗ് മെഷീനിൽ‍ അടിഞ്ഞു കൂടും.

 

ഉദര രോഗങ്ങൾ‍

വാഷിംഗ് മെഷീനിൽ‍ മിക്കപ്പോഴും ഈർ‍പ്പം നിറഞ്ഞ ഒരു അവസ്ഥയാണ് ഉള്ളത്. ഇത് ബാക്ടീരിയ, ഫംഗൽ‍ വളർ‍ച്ചയ്ക്ക് ഏറെ ഗുണകരമാകുന്നു. ഇതിലിട്ട് നനച്ച് പകുതി ഉണക്കിയാണ് നമുക്കിത് കിട്ടുന്നത്. പലപ്പോഴും പലരും അധികം വെയിലില്ലാത്ത സ്ഥലത്തായിരിയ്ക്കും ഇത് ഉണക്കാൻ ഇടുന്നത്. ഇതിലെ ഇത്തരം രോഗാണുക്കൾ‍ പ്രതിരോധശേഷി കുറവുള്ളവരെ ബാധിയ്ക്കുന്നു. ഉദര രോഗങ്ങൾ‍, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങൾ‍ക്കും ഇത് വഴിയൊരുക്കുന്നു. കുട്ടികൾ‍, പ്രായമായവർ‍, രോഗങ്ങൾ‍ക്കായി മരുന്നു കഴിയ്ക്കുന്പോൾ‍ രോഗ പ്രതിരോധ ശേഷി കുറയുന്നവർ‍ എന്നിവരെ ഇത്തരം രോഗങ്ങൾ‍ ബാധിയ്ക്കാന്‍ ഇത് വഴിയൊരുക്കുന്നു.

 

ചർ‍മ രോഗങ്ങൾ‍

വയറിന് മാത്രമല്ല, ചർ‍മ രോഗങ്ങൾ‍ക്കും ഇവ കാരണമാകുന്ന. ചർ‍മത്തിൽ‍ അലർ‍ജിയും തടിപ്പും ചൊറിച്ചിലുമുണ്ടാകുന്ന. സ്റ്റെഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളുടെ വളർ‍ച്ചയാണ് ഇത്തരം ചർ‍മ പ്രശ്‌നങ്ങൾ‍ക്കും അലർ‍ജിയ്ക്കുമെല്ലാം കാരണമാകുന്നത്. ഇതു പോലെ വരണ്ട ചർ‍മമെങ്കിൽ‍ ഇത് ഏറെ ദോഷം വരുത്തും. ചർ‍മത്തിൽ‍ ചൊറിച്ചിലും മറ്റുമുണ്ടാകും. പ്രത്യേകിച്ചും അടിവസ്ത്രങ്ങളെങ്കിൽ‍ ഇവയിൽ‍ ഇലാസ്റ്റിക് പോലുള്ള ഭാഗങ്ങളുണ്ടാകും. ഇതിന്റെ ഇത്തരം ഭാഗങ്ങളിൽ‍ രോഗാണു അടിഞ്ഞു കൂടി പുഴുക്കടി പോലുള്ള അസ്വസ്ഥതകളുണ്ടാകും. പ്രത്യേകിച്ചും പലരും അടിവസ്ത്രങ്ങൾ‍ മറ്റാരും കാണാതെ ഇരുണ്ട സ്ഥലങ്ങളിൽ‍, വെയിൽ‍ ഇല്ലാത്ത സ്ഥലങ്ങളിൽ‍ ഇട്ട് ഉണക്കുന്നവരായതിനാൽ‍ തന്നെ.

 

വാഷിംഗ് മെഷീൻ

വാഷിംഗ് മെഷീൻ‍ കൃത്യമായി അണുവിമുക്തമാക്കണം. ബേക്കിംഗ് സോഡ മൂന്നിൽ‍ ഒന്ന് ടീസ്പൂൺ‍ ഒരു കപ്പ് വെളളത്തിൽ‍ എടുക്കുക. ഇതിൽ‍ രണ്ട് അടപ്പ് വിനെഗർ‍ ചേർ‍ക്കുക. ഇത് 60 ഡിഗ്രി ചൂടാക്കുക. ഇത് വാഷിംഗ് മെഷിനിൽ‍ ഒഴിച്ച് ഇതിൽ‍ തുണിയില്ലാതെ വാഷിംഗ് മെഷീൻ ഓണാക്കി കഴുകുക. ഇതിലൂടെ അണുക്കളെ നശിപ്പിയ്ക്കാൻ സാധിയ്ക്കും. മാസത്തിൽ‍ ഒരിക്കലെങ്കിലും ഇതു ചെയ്യുക. ഇതിലൂടെ വാഷിംഗ് മെഷീനുകളിലൂടെയുള്ള രോഗം തടയാൻ സാധിയ്ക്കും. ഇതു പോലെ വിലക്കുറവ് കണക്കാക്കി ഗുണം കുറഞ്ഞ സോപ്പു പൊടി മെഷീനിൽ‍ ഇടരുത്. അടിവസ്ത്രങ്ങൾ‍ കഴിവതും ഇതിൽ‍ ഇടാതിരിയ്ക്കുക. 

You might also like

Most Viewed