ഇന്ത്യൻ ഹോക്കി ഇതിഹാസം മൈക്കൽ കിൻഡോ അന്തരിച്ചു
റൂർക്കല: അർജുന പുരസ്കാര ജേതാവും ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസവുമായ മൈക്കൽ കിൻഡോ (73) അന്തരിച്ചു. ഒഡീഷയിലെ റൂർക്കലയിലാണ് മൈക്കൽ കിൻഡോയുടെ മരണം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1972ൽ മ്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. 1975ൽ ക്വാലലംപുരിൽ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

