പാ​ക്കി​സ്ഥാ​നി​ൽ ക്ഷേ​ത്രം തീ​വ​ച്ച സം​ഭ​വ​ത്തി​ൽ 30 പേർ അ​റസ്റ്റിൽ


പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ കലാപകാരികൾ ഹിന്ദു ക്ഷേത്രം ആക്രമിച്ചു തീവച്ച സംഭവത്തിൽ മുസ്ലിം പുരോഹിതർ അടക്കം 30 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കറാച്ചിക്ക് 160 കിലോമീറ്റർ അകലെ കരാക്ക് ജില്ലയിലുള്ള ക്ഷേത്രം ബുധനാഴ്ചയാണ് ആക്രമിക്കപ്പെട്ടത്.

പാക്കിസ്ഥാൻ രൂപീകൃതമായതുമുതൽ ഹിന്ദുക്കൾ ഇല്ലാത്ത സ്ഥലത്താണ് ക്ഷേത്രം. അടുത്തിടെ ക്ഷേത്രത്തിനു സമീപമുള്ള ഭവനം ഹിന്ദുക്കൾ വാങ്ങി നവീകരിക്കാൻ തുടങ്ങി. ഇതിൽ അമർഷമുള്ളവർ നടത്തിയ പ്രതിഷേധപ്രകടനം ക്ഷേത്രം ആക്രമിക്കുന്നതിൽ കലാശിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed