കൊറോണ വൈറസിന്റെ വ്യാപനം ദ്രുതഗതിയിലായതിനു കാരണം ഇതാണ്....


കഴിഞ്ഞ വർഷം അവസാനം മനുഷ്യരിലേക്കെത്തിയ പുതിയ കൊറോണ വൈറസിന്റെ വ്യാപനം ദ്രുതഗതിയിലായതിന്റെ കാരണം നിരന്തരമായ ജനിതകമാറ്റമാണെന്ന് ബ്രിട്ടനിലെ ശാസ്ത്രസംഘം. ഇതുവരെ ഇരുനൂറോളം ജനിതക മാറ്റങ്ങളാണു വൈറസിനു വന്നത്. ലോകമെമ്പാടുനിന്നുമുള്ള 7500 രോഗികളിലാണു പഠനം നടത്തിയത്.

വൈറസിനു ജനിതകമാറ്റം വന്നു കഴിഞ്ഞാൽ അതുവരെ പ്രയോഗിച്ച മരുന്നൊന്നും പിന്നെ ഫലപ്രദമായെന്നു വരില്ല. ഇൻഫെക്‌ഷൻ ജനറ്റിക്സ് ആൻഡ് ഇവല്യൂഷൻ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed