ഡൽഹിയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; കൊവിഡ് എന്ന് അയൽക്കാരോട് പറഞ്ഞു


ന്യൂഡൽഹി: ഡൽഹി അശോക് വിഹാറിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ശരത് ദാസ്(46) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഇരുവരും ചേർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ശരത് ദാസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

രാവിലെ എഴുന്നേറ്റപ്പോൾ ഭർത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭർത്താവ് മരിച്ചതെന്നും യുവതി അയൽക്കാരോട് പറയുകയായിരുന്നു. തുടർന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.                                                       

സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്കാരം നിർത്തിവെപ്പിക്കുകയും പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങൾ പോലീസ് നൽകാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിഞ്ഞില്ല. കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed