ആരോ­ഗ്യത്തി­നും സൗ­ന്ദര്യത്തി­നും പാ­വയ്ക്ക


പാവയ്ക്ക, കയ്പ്പക്ക എന്ന പേരിലും‍ കേരളത്തിൽ‍ അറിയപ്പെടുന്ന ഒരു ഭക്ഷ്യവിഭവമാണ്. എന്നാൽ‍, ഇതിന്റെ കയ്പ്പു രസം പാവയ്ക്ക പാചകം ചെയ്യുന്നതിൽ‍ നിന്ന് പലരെയും അകറ്റുന്നു. തോരനായും മെഴുക്കു വരട്ടിയായും ഇത് പാചകം ചെയ്ത് കഴിക്കാറുണ്ട്. എന്നാലും കയ്പ്പു രസം കാരണം പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കാൻ‍ ആരും തയ്യാറാകില്ല. ശരീര സൗന്ദര്യം മുതൽ ആരോഗ്യകരമായ ജീവിതത്തിന് വരെ ഈ പാവയ്ക്കയിലുള്ള ഘടകങ്ങൾ സഹായിക്കുന്നുണ്ട്. ഏറ്റവും വലിയ ഔഷധം കയ്പ്പാണ്. രോഗങ്ങൾ മാത്രമല്ല നമ്മുടെ ശരീരം പുഷ്ടിപ്പെടുത്താനും പാവയ്ക്ക ഉപകരിക്കുന്നുണ്ട്. കരൾ‍ രോഗങ്ങൾ‍ക്കും ഹൃദ്രോഗങ്ങളെ അകറ്റാനും അത്യുത്തമമാണ് പാവയ്ക്ക ജ്യൂസ്. ഇതു കുടിക്കുന്നത് കോശങ്ങൾ‍ ശരിയായ അളവിൽ‍ പഞ്ചസാരയെ ഉൾ‍ക്കൊള്ളാൻ ഇടയാക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുകൾ‍ അകറ്റാനും പാവയ്ക്ക ജ്യൂസിനു കഴിയും. ചർ‍മ രോഗങ്ങളുടെ ചികിത്സയ്ക്കും പാവയ്ക്ക ജ്യൂസ് നല്ലതാണ്.

പാവയ്ക്കയിൽ‍ വൈറ്റമിൻ സി, വൈറ്റമിൻ ബി1, ബി2, ബി3, കാൽ‍സ്യം, അയേൺ, റൈബോഫ്ളേവിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മഗ്നീഷ്യം, ഫോസ്‌ഫറസ്, തയാമിൻ‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതിൽ‍ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ആന്‍റിമൈക്രോബിയൽ‍ ഗുണങ്ങൾ‍ താരനും ശിരോചർ‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാൻ ഏറെ നല്ലതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed