രണ്ട് മി­നി­റ്റിൽ ശരീ­രത്തി­ലെ­ കൊ­ഴു­പ്പ് എരി­ച്ചു­ കളയാം


അമിതഭാരം ഒരു പ്രശ്നമാണ്. അത് കുറച്ച് സൗന്ദര്യവും ആരോഗ്യവും കൂട്ടുക എന്നത് അമിതഭാരമുള്ള എല്ലാവരുടേയും സ്വപ്നമാണ്. ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കളയാൻ കഠിനവ്യായാമവും ഭക്ഷണനിയന്ത്രണവും നടത്തി പരാജയപ്പെട്ടവർക്കായി ഇതാ ഒരു സന്തോഷവാർത്ത. മരുന്നോ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ശസ്ത്രക്രിയയോ ഇല്ലാതെ ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ എരിച്ചു കളയുന്ന പ്രത്യേക പാച്ച് കണ്ട് പിടിച്ചിരിക്കുന്നു. ശരീരത്തിൽ ഒട്ടിച്ചു വെയ്ക്കുന്ന പ്രത്യേക പാച്ച് സിങ്കപ്പൂരിലെ നാന്യാംഗ് ടെക്നോളജിക്കൽ സർവ്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. 

ബീറ്റ ത്രീ അഡ്രനർജിക് റെസപ്റ്റർ അഗോണിസ്റ്റ് അല്ലെങ്കിൽ തൈറോയ്ഡ് ടി−ത്രീ ഹോർമോണായ ട്രൈഡോ തൈറോയിൻ മരുന്നുകൾ നിറച്ച അതിസൂക്ഷ്മമായ നൂറുകണക്കിന് സൂചികളാണ് ഈ പാച്ചുകളിലുള്ളത്. ഇത് ആവശ്യമുള്ള ഭാഗത്ത് രണ്ട് മിനിറ്റ് അമർത്തിവെച്ചാൽ കൊഴുപ്പ് എരിഞ്ഞു തീരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം പൂർണമായും വിജയകരമായിരുന്നെന്ന് ഗവേഷകർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed