ഷാർജയിൽ തീപ്പിടിത്തം ഏഴ് ശതമാനം കുറഞ്ഞതായി റിപ്പോർട്ട്
ഷാർജ : എമിറേറ്റിൽ കഴിഞ്ഞവർഷം തീപിടിത്ത അപടങ്ങളിൽ 7% കുറവു രേഖപ്പെടുത്തിയതായി സിവിൽ ഡിഫൻസ്. 2016ൽ 746 അപകടങ്ങൾ ഉണ്ടായെങ്കിൽ കഴിഞ്ഞവർഷം 694 ആയി കുറഞ്ഞു. 2015ൽ 828 ആയിരുന്നു. കർശന സുരക്ഷാ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളുമാണ് അപകടനിരക്ക് കുറയ്ക്കാൻ സഹായകമായത്.
അതോടൊപ്പം ബോധവൽക്കരണ നടപടികളും ഊർജിതമാക്കി. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, മുനിസിപ്പാലിറ്റി, ഷാർജ ഇക്കണോമിക് ഡവലപ്മെന്റ് ഡിപാർട്മെന്റ്, ഷാർജ സർവേ ആൻഡ് പ്ലാനിംങ് ഡിപാർട്മെന്റ് എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നു.
തീപ്പിടിത്തം തടയുന്നതിനും മുൻ കരുതലുകൾ സ്വീകരിക്കുന്ന തിനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ആധുനിക സാങ്കേതിക രീതിയിലുള്ള ഉപകരണങ്ങളും ലോകോത്തരനിലവാരം പുലർത്തുന്ന സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ദുരന്തങ്ങൾ സംഭവിക്കുന്പോൾനിയന്ത്രിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണമൊരുക്കാനും കഴിവുള്ള ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നതായി ഖമീസ് അൽ നഖ്ബിവിശദീകരിച്ചു.
എമിറേറ്റിൽ ഫയർ േസ്റ്റഷനുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ ദുരന്തനിവാരണ മാർഗങ്ങൾ അവലംബിക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. തീപ്പിടിത്തം ഉണ്ടാവുന്പോൾ പരമാവധി ആറുമിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് അധികൃതരും പോലീസും സംഭവ സ്ഥലത്തെത്തുന്നുണ്ട്. കൂടുതൽ േസ്റ്റഷനുകൾ ഉള്ളതിനാൽ വേഗത്തിൽ ദുരന്തനിവാരണ മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതായി അൽ നഖ്ബി ഓർമപ്പെടുത്തി.

