പ്രിയഗായിക സുജാത മോഹന് ഇന്ന് അറുപതാം പിറന്നാൾ

മലയാളി പ്രേക്ഷകരുടെ പ്രിയഗായിക സുജാത മോഹന് ഇന്ന് അറുപതാം പിറന്നാൾ. കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളി പ്രേക്ഷകരുടെ കാതുകളിൽ സംഗീതമഴ പൊഴിക്കുന്ന സുജാതക്ക് ആശംസയുമായി സംഗീത സിനിമാ− ലോകം മാത്രമല്ല ആരാധകരും എത്തിയിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന ശബ്ദമാണ് സുജാതയുടേത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാതക്ക് തന്റേതായ ഒരിടമുണ്ട്. 1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി കൊച്ചിയിലാണ് സുജാത ജനിച്ചത്. എട്ടാം വയസു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. 1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ഗാനരംഗത്ത് ചുവടു വെക്കുന്നത്.
അതേ വർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... എന്ന ഗാനം ആലപിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി അവസരങ്ങൾ ബേബി സുജാതയെ തേടി എത്തി. ഇവയെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു. മലയാളത്തിന്റെ മാത്രമല്ല തമിഴിലും തന്റേതായ സാന്നിധ്യം തെളിക്കാൻ സുജാതക്കായി. ഇന്നും ഇന്ത്യൻ സംഗീത രംഗത്ത് പകരക്കാരിയില്ലാതെ തിളങ്ങുകയാണ്.
hgjhg
hjjkh