നടി റിയാ കുമാരി മരണം; നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാർ അറസ്റ്റിൽ


മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പശ്ചിമ ബംഗാളിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ഝാർഖണ്ഡിൽനിന്നുള്ള നടി റിയാ കുമാരി മരിച്ച സംഭവത്തിൽ സിനിമ നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നടിയുടെ കുടുംബം പ്രകാശിനും സഹോദരങ്ങൾക്കും എതിരെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. പ്രകാശിന്‍റെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രകാശ് പല ക്രിമിനൽ കേസുകളിലും പ്രതിയാണ്.

ബുധനാഴ്ച രാവിലെയാണ് നടി വെടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്നു വയസുള്ള മകൾക്കും ഭർത്താവിനുമൊപ്പം റാഞ്ചിയിൽ നിന്ന് കാറിൽ കൊൽക്കത്തയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. യാത്രാമധ്യേ മാഹിഷ്‌രേഖക്കു സമീപം കാർ നിർത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ മൂന്നംഘ സംഘം ആക്രമിച്ചുവെന്നും, രക്ഷിക്കാൻ ഓടിയെത്തിയപ്പോഴേക്കും റിയാകുമാരിക്ക് വെടിയേറ്റു എന്നുമാണ് പ്രകാശ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

article-image

HGDHG

You might also like

  • Lulu Exchange
  • Straight Forward

Most Viewed