ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലില്‍ അധികാരത്തിലേക്ക്


ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുന്നു. ഇന്ന് രാവിലെ പതിനൊന്നിനാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ ഇസ്രായേലി പാര്‍ലിമെന്റില്‍ പ്രമേയം നൽകി. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര നിലാപാടുള്ള സര്‍ക്കാരായിരുന്നു നെതാന്യാഹുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിൻ്റേതെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ പാലസ്തീന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശ നയം നെതാന്യാഹു അധികാരത്തിലേക്ക് തിരിച്ചുവരുന്നതോടെ സ്ഥാപിക്കപ്പെടുമെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. നേരത്തെ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി അധിനിവേശം വിപുലപ്പെടുത്താനുള്ള നയത്തിന് മുന്‍ഗണന നൽകാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രസ്താവന നടത്തിയിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്നു മുമ്പ് തന്നെ അള്‍ട്രാ ഓര്‍ത്തഡോക്സ് മുഖ്യകക്ഷി അരിയേഷ് ദേരിയെ മന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം നികുതി വെട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് ദേരിക്കെതിരെ ആരോപണമുണ്ട്. കൂടാതെ ദേശീയ സുരക്ഷാ ചുമതലയുള്ള മന്ത്രി ബെന്‍ ഗവിറിന്റെ അധികാര പരിധി വിപുലപ്പെടുത്തുന്നതിനെ അനുകൂലിച്ചും തീവ്ര വലതുപക്ഷം വോട്ടുരേഖപ്പെടുത്തിയിരുന്നു. ബെന്‍ഗാവിറാണ് പൊലീസ് സേനയുടെ ചുമതല വഹിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ഗാലി ബഹറാവ് ഇതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രമസമാധാന പരിപാലന സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയാണ് അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പു നല്‍കിയത്. സമാനമായ മറ്റൊരു സംഭവത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ രണ്ടാമതൊരു വകുപ്പുണ്ടാക്കി സ്മോട്രിച്ചിനെ നിയമിക്കുന്നതിനെതിരേയും സൈനിക മേധാവി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വെസ്റ്റ്ബാങ്കില്‍ സിവിലിയന്‍ അഫയേഴസ് മാനേജ്മെന്റാണ് സ്മോട്രിച്ച് കൈകാര്യം ചെയ്യുന്നത്. നെതന്യാഹുവിനെ ഫോണില്‍ വിളിച്ചാണ് സൈനിക മേധാവി അവിവ് കൊച്ചാവി വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഇസ്രയേലിന്റെ സഖ്യരാജ്യമായ യുഎസും പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അധിനിവേശം വിപുലപ്പെടുത്താനുള്ള ഇസ്രായേല്‍ നീക്കങ്ങളില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. അതേസമയം അഴിമതി കേസുകളില്‍ വിചാരണനേരിടുന്ന നെതന്യാഹുവിന് തീവ്ര വലതുപക്ഷ നിലപാടുകള്‍ പ്രതിരോധം തീര്‍ക്കുമെന്ന് കണക്കാക്കുന്നത്.

article-image

FGHDFH

You might also like

  • Lulu Exchange
  • Straight Forward

Most Viewed