'ഹാർട്ട്ലാൻഡ്’ താരം റോബർട്ട് കോർമിയർ അന്തരിച്ചു


'ഹാർട്ട്ലാൻഡ്' താരം റോബർട്ട് കോർമിയർ (33) അന്തരിച്ചു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ കോർമിയർ ഒന്‍റാറിയോയിലെ എറ്റോബിക്കോക്കിലെ ആശുപത്രിയിൽ‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് സഹോദരി സ്‌റ്റെഫാനി പറഞ്ഞു. ഹാർ‍ട്ട്‌ലാന്‍ഡ് ടിവി പരമ്പരയിൽ ഫിൻ കോട്ടറായിട്ടാണ് കനേഡിയൻ നടനായ കോർമിയർ തിളങ്ങിയത്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ സ്ലാഷറിലെ കിറ്റ് ജെന്നിംഗ് എന്ന വേഷവും കോർമിയറെ ശ്രദ്ധേയനാക്കി.

സിബിഎസിലെ റാൻസം, അമേരിക്കൻ ഗോഡ്സ് തുടങ്ങിയ പരമ്പരകളിലും കോർമിയർ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.

article-image

yig

You might also like

  • Lulu Exchange
  • Straight Forward

Most Viewed