കൊവിഡ് പ്രതിരോധം: എം.കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നൽ‍കി വിജയ് സേതുപതി


ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് എം.കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നൽ‍കി വിജയ് സേതുപതി. സ്റ്റാലിനെ നേരിട്ട് കണ്ട് ചെക്ക് കൈമാറി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ‍ ദിനം പ്രതി ആയിരക്കണക്കിന് ജീവനാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. നിരവധി തമിഴ് താരങ്ങൾ‍ ഇതിനോടകം തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് സംഭവാന നടത്തി കഴിഞ്ഞു. ഇപ്പോഴിതാ വിജയ് സേതുപതി 25 ലക്ഷം രൂപ ഫണ്ടിലേക്ക് സംഭാന ചെയ്തിരിക്കുകയാണ്.

എംകെ സ്റ്റാലിനെ സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് സേതുപതി പണത്തിന്റെ ചെക്ക് കൈമാറിയത്. രജനികാന്ത്, അജിത്ത്, കാർ‍ത്തി, സൂര്യ, വിക്രം, ശിവകാർ‍ത്തികേയൻ, ജയം രവി, ശങ്കർ‍, വെട്രിമാരൻ, മുരുകദോസ് എന്നിവർ‍ നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽ‍കിയിരുന്നു.

മാസ്റ്റർ‍ എന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് അവസാനം റിലീസ് ചെയ്ത സേതുപതിയുടെ സിനിമ. ചിത്രത്തിൽ‍ വിജയ് ആയിരുന്നു നായകൻ‍. ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു മാസ്റ്റർ‍. കൊവിഡ് ആദ്യ തരംഗത്തിന് ശേഷം തിയറ്ററുകൾ‍ ആദ്യമായി തുറന്നപ്പോൾ‍ റിലീസ് ചെയ്ത ചിത്രമാണെന്ന് പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്.

You might also like

Most Viewed