മോഹൻലാൽ ചിത്രം മരക്കാറിന്റെ റിലീസ് മാറ്റി


കൊച്ചി:പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് മാറ്റി. ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. സംസ്ഥാനത്തെ ഉയരുന്ന കൊറോണ ബാധ കണക്കിലെടുത്താണ് തീരുമാനം. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുന്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്.

മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങി വന്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed