ചിന്പുവിന്റെ നായികയായി കല്യാണി പ്രിയദർശൻ


ചെന്നൈ: ചിന്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. സിനിമയുടെ ടീസർ‍ പുറത്തുവിട്ടു. കല്യാണി പ്രിയദർ‍ശൻ ആണ് ചിത്രത്തിൽ‍ നായിക. യുവൻ ശങ്കർ‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്.ജെ സൂര്യയും ചിത്രത്തിൽ‍ പ്രധാന വേഷത്തിലുണ്ട്. എസ്.എ ചന്ദ്രശേഖർ‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങൾ‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കൽ‍ ത്രില്ലറാണ് ചിത്രം. ചിന്പുവടക്കമുള്ള താരങ്ങൾ‍ ടീസർ‍ പുറത്തുവിട്ടു. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed