രഞ്ജിത് സംവിധാനം ചെയ്യുന്ന മാധവി
കൊച്ചി: സംവിധായകൻ രഞ്‍ജിത്തിന്റെ പുതിയ സിനിമ മാധവി. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. രഞ്‍ജിത് തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തത്. സിനിമ വൈകാതെ പ്രദർശനത്തിന് എത്തും. 37 മിനുട്ട് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് എന്നാണ് രഞ്‍ജിത് സിനിമയെ കുറിച്ച് പറയുന്നത്.

