ദുഷ്യന്തന്റെ ശകുന്തള ആയി സമാന്ത


ഹൈദരാബാദ്: കാളിദാസന്റെ സംസ്‌കൃത നാടകം അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ നടി സമാന്ത അക്കിനേനിയാണ് ശകുന്തളയായി വേഷമിടുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ‍ പുറത്തിറങ്ങി. ഈ വർ‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക.

പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശർ‍മ ആണ് സംഗീതം ഒരുക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ‍ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന. ദേശീയ അവാർ‍ഡ് ജേതാവായ ഗുണശേഖർ‍ അനുഷ്‌ക്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ്. 2015ൽ‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം റാണ ദഗുബതിയെ നായകനാക്കി ഹിരണ്യ കശ്യപ എന്ന ചിത്രവും സംവിധായകൻ‍ പ്രഖ്യാപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed