നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാവ് കസ്റ്റഡിയിൽ


തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയായ ഫൈസലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മയക്കു മരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയാണ് ഇയാൾ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഫൈസൽ കൃഷ്ണ കുമാറിന്റെ വീടിന്റെ മതിൽ ചാടി കടക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed