കേരളത്തിലെ ഏറ്റവും വലിയ വെങ്കല ഗാന്ധി പ്രതിമ കാസർഗോഡ്
കാസർഗോഡ്: കേരളത്തിലെ ഏറ്റവും വലിയ വെങ്കല ഗാന്ധി പ്രതിമ കാസർഗോഡ് കളക്ടറേറ്റിൽ. 12 അടിയിലധികം ഉയരമുള്ളതാണ് പ്രതിമ. 1997ൽ നടന്ന സ്വാതന്ത്ര്യ സുവർണ ജൂബിലിയുടെ ഭാഗമായാണ് കളക്ട്രേറ്റിന് മുന്നിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയെന്ന ആവശ്യം ഉയർന്നത്. എന്നാൽ ആവശ്യം യാഥാർത്ഥ്യമായത് രണ്ട് മാസം മുൻപാണ്. ശിൽപി ഉണ്ണി കാനായിയാണ് പ്രതിമ പണികഴിപ്പിച്ചത്. തന്റെജീവിതത്തിലെ വലിയ നേട്ടമാണ് വെങ്കല പ്രതിമയെന്ന് അദ്ദേഹം പറഞ്ഞു. 12.1 അടി ഉയരവും, 1200 കിലോ ഭാരവും പ്രതിമയ്ക്കുണ്ട്.
പ്രതിമ യാഥാർത്ഥ്യമായതോടെ നിരവധി പേരാണ് ഗാന്ധി പ്രതിമ കാണാനും ചിത്രങ്ങളെടുക്കാനും ദിവസവും കളക്ട്രേറ്റിലെത്തുന്നത്. പ്രതിമയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു.

