വൈകി കിട്ടുന്ന നീതിയെങ്കിലും പേരറിവാളന് നൽകൂ....


ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി നടൻ കമൽ ഹാസൻ. മുപ്പത് വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്ന് കമൽ ഹാസൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പേരറിവാളന്റെ വിചാരണ ശരിയായ രീതിയിലാണോ നടക്കുന്നതെന്ന സംശയം കമൽ ഹാസൻ പ്രകടിപ്പിച്ചു. മുപ്പത് വർഷം പൂർത്തിയായിട്ടും പേരറിവാളന്റെ ജയിൽ വാസം തുടരുകയാണ്. കോടതികൾ വെറുതെ വിട്ടെങ്കിലും ഗവർണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നൽകണമെന്നും പേരറിവാളനെ വിട്ടയയ്ക്കണെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed